ലോകോത്തര ടെക് കമ്പനിയായ ആപ്പിൾ നിലവിൽ അവരുടെ പ്രൊഡക്റ്റുകൾ റീടൈലർമാർ വഴിയോ മറ്റു ഓൺലൈൻ സ്റ്റോറുകൾ വഴിയോ ആണ് വിറ്റിരുന്നത് , എന്നാൽ ഇപ്പോഴിതാ ആപ്പിൾ തങ്ങളുടെ സ്വന്തം വെബ്സൈറ്റ് വഴിയും വില്പന ആരംഭിച്ചിരിക്കുകയാണ്.
നിലവിൽ ഇന്ത്യയിൽ ആപ്പിൾ റീടൈൽ സ്റ്റോറുകൾ വഴി വിൽക്കുന്ന എല്ലാ പ്രോഡക്റ്റും ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി ലഭിക്കും , കൂടാതെ വിവിധ തരം പേയ്മെന്റ് ഓപ്ഷൻസ്, എക്സ്ചേഞ്ച് ഓപ്ഷൻ , ആപ്പിൾ കെയർ എന്നിവയാണ് ആപ്പിൾ സ്റ്റാറിന്റെ പ്രധാന സവിശേഷതകൾ.
ആപ്പിൾ ട്രേഡ് ഇൻ ഓഫർ
നിങ്ങളുടെ പഴയ ഫോണുകൾ തിരിച്ചു കൊടുത്ത് പുതിയ ഫോൺ വാങ്ങാനുള്ള പദ്ധതി ആണ് ആപ്പിൾ ട്രേഡ് ഇൻ ഓഫർ.
ഇതിൽ നിങ്ങളുടെ പഴയ ഫോണുകൾക്ക് കമ്പനി തരുന്ന പരമാവധി വില താഴെ കൊടുത്തിരിക്കുന്നു.
iPhone XS Max – ₹35,000 വരെ*
ഐഫോൺ XS – ₹34,000 വരെ*
ഐഫോൺ XR – ₹24,000 വരെ*
ഐഫോൺ X – ₹28,000 വരെ*
ഐഫോൺ 8 Plus – ₹21,000 വരെ*
ഐഫോൺ 8 – ₹17,000 വരെ*
ഐഫോൺ 7 Plus – ₹17,000 വരെ*
ഐഫോൺ 7 – ₹12,000 വരെ*
ഐഫോൺ 6s Plus – ₹9,000 വരെ*
ഐഫോൺ 6s – ₹8,000 വരെ*
ഐഫോൺ 6 Plus – ₹8,000 വരെ*
ഐഫോൺ 6 – ₹6,000 വരെ*
ഐഫോൺ SE (1st generation) – ₹5,000 വരെ*
ഐഫോൺ 5s – ₹3,000 വരെ*
(നിങ്ങളുടെ ഫോണിന്റെ കണ്ടിഷൻ, പഴക്കം, ഉപയോഗം എന്നിവക്കനുസരിച്ച് ഈ തുകയിൽ മാറ്റം വരാം.)
ഐ ഫോണുകൾ കൂടാതെ മറ്റു കമ്പനികളുടെ ചില മോഡലുകളും ആപ്പിൾ ട്രേഡ് ഇൻ ഓഫറിൽ ഉൾപ്പെടിത്തിയിട്ടുണ്ട്.