ടെക് ലോകം മുഴുവൻ twitter ന്റെ ഭാവിയെ പറ്റിയുള്ള ചർച്ചയിലാണ്. ശെരിക്ക് ട്വിറ്ററിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?
പാര്‍ട്ട് 1 – പുലിവാല്
2022 ജനുവരി; ഇലോന്‍ മസ്ക് twitter ഇല് ഇന്‍വെസ്റ്റ് ചെയ്യാന്‍ തുടങ്ങുന്നു ഇതോടെ 9 ശതമാനം twitter ഷെയര്‍ കയ്യടക്കികൊണ്ട് ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ ആയി ഇലോണ്‍ മസ്ക് മാറുന്നു.
മസ്കിന്റെ ന്റെ നിക്ഷേപ വാര്‍ത്ത പുറത്ത് വന്നതിനു ശേഷം twitter ഷെയര്‍ വാല്യൂ ഏതാണ്ട് 27 ശതമാനത്തോളം ഉയരുന്നു പിന്നീട് നാടകീയമായ പല കാര്യങ്ങളുമാണ് ട്വിറ്ററിനെ ചുറ്റിപറ്റി നടന്നത്,
ട്വിറ്റെര്‍ മസ്കിനെ തങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു , എന്നാൽ താൻ ഇല്ലാ എന്ന് മസ്ക്.
പിന്നീട് മസ്ക് 54.20$ per ഷെയർ എന്ന വിലക്ക് twitter വാങ്ങാൻ താല്പര്യം പ്രകടിപ്പികുകയും എന്നാല്‍ twitter പോയിസണ്‍ പില് എന്ന നിയമ വഴി ഉപയോഗിച്ച് ഇത് തടയാന്‍ ശ്രമിക്കുകയൂം ചെയ്യുന്നു.
പിന്നീട് ഒരുപാട് ചർച്ചകൾക്കൊടുവിൽ twitter ഇലോണ്‍ മസ്കിനു വില്ക്കാന് തയ്യാറാവുകയും അഗ്രിമെന്റിൽ എത്തുകയും ചെയ്യുന്നു .
ടെസ്ല ഷെയറുകൾ വിറ്റും ലോണ്‍ എടുത്തും ഒക്കെ ഫണ്ട് റെഡി ആക്കി കൊണ്ട് ഇലോന്‍ മാസ്ക് ട്വിറ്റെർ വാങ്ങുന്നതിനു കാരണമായി പറഞ്ഞത് twitter കൂട്ടിലടക്കപ്പെട്ട കിളിയാണെന്നും”ഫ്രീ സ്പീച്” തിരികെ കൊണ്ടു വരാനാണ് താന്‍ twitter ഏറ്റെടുക്കുന്നത് എന്നാണ് . അതിന് പുറമേ താന്‍ twitter ഏറ്റെടുത്താല്‍ ഡൊണാൾഡ് ട്രംപിന്റെ ബാന്‍ മാറ്റുമെന്നും കൂടെ മാസ്ക് പറയുന്നുണ്ട്.
അങ്ങനെ മസ്കിനു ട്വിറ്റെർ വിൽക്കില്ലെന്ന് പറഞ്ഞു ഇടഞ്ഞു നിന്നിരുന്ന ട്വിറ്റെർ അവസാനം വിൽക്കാൻ തലപര്യം പ്രകടിപ്പിച്ചപ്പോൾ മസ്ക് താൻ twitter ഡീല്‍ താല്കാലികമായി ഹോള്‍ഡ് ചെയ്ത് വച്ചിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്യുന്നു. ഇതിനു കാരണമായി അദ്ദേഹം പറഞ്ഞത്, twitter സ്പാമും ബോടുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് , ഇതിന്റെ കൂടെ തന്നെ twitterinte മൊത്തം ഉപയോക്താക്കളില്‍ 5% fake അക്കൗണ്ടുകളാണെന്ന ന്യൂസ് കൂടെ ട്വീറ്റ് ചെയ്യുന്നു
മേയ് 26 : ട്വിറ്റെർ മസ്കിനെതിരെ ക്ലാസ്സ് ആക്ഷൻ ലോ സൂട്ട് ഫയല്‍ ചെയ്യുന്നു, സ്റ്റോക്ക് മാനിപുലേഷൻ ചെയ്തു എന്ന് പറഞ്ഞായിരുന്നു ഈ ലോ സൂട്ട് ,
എലോൺ ആണെങ്കിൽ എങ്ങനെയെങ്കിലും ഈ ഡീലില്‍ നിന്നും ഊരിപ്പോകാന്‍ ഓരോ പോംവഴികൾ തിരഞ്ഞു കൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു, ആദ്യം twitterile ബോട്ടുകളുടെ കൃത്യമായ വിവരങ്ങള്‍ തനിക്ക് കിട്ടണം ഇല്ലെങ്കില്‍ താന്‍ ഈ ഡീലില്‍ നിന്നും പിന്മാറും എന്നായിരുന്നു ഭീഷണി എന്നാല്‍ ആ കണക്കുകള്‍ ഞങ്ങള്‍ മുന്നേ തന്നെ മസ്കുമായി ഷെയര്‍ ചെയ്തിട്ടുണ്ട് എന്ന് twitter അറിയിച്ചതോടെ മസ്ക് പ്ലേറ്റ് മാറ്റുന്നു, fake അക്കൗണ്ടുകളെ പറ്റിയുള്ള കൃത്യമായ കണക്കുകള്‍ കിട്ടിയില്ല എന്ന് പറഞ്ഞ് വീണ്ടും ഇതില്‍ നിന്ന് പിന്മാറാന് ശ്രമിക്കുന്നു. എന്നാല്‍ ഇത് അഗ്രീമെന്റിനു എതിരാണെന്നും പറഞ്ഞ് twitter മസ്കിനെ വീണ്ടും പ്രതിരോധതത്തില് ആക്കുന്നു
അങ്ങനെ ഒടുവിൽ ട്വിറ്ററിന് 1 ബില്യൺ ഡോളര്‍ നഷ്ടപരിഹാരം അല്ലെങ്കിൽ ഏറ്റെടുക്കൽ എന്ന രണ്ട് ഉപാധികള്‍ വച്ച് കൊണ്ട് twitter ഇലോണ്‍ മസ്കിനെതിരെ കോടതിയെ സമീപിക്കുന്നു.
ഒക്ടോബര്‍ 4; തനിക്കെതിരെ ഉള്ള ലോ സൂട്ട് പിൻവലിക്കുകയാണെങ്കിൽ മുന്നേ പറഞ്ഞ അതേ വിലക്ക് twitter ഇനെ ഏറ്റെടുക്കാം എന്ന് മസ്ക് വാഗ്ദാനം ചെയ്യുന്നു. അതിന്റെ കൂടെ തന്റെ സ്വപ്ന പദ്ധതി മാസ്ക് പുരതുവിടുന്ന്നു , x എന്ന പേരിലുള്ള സൂപ്പര്‍ അപ്പിലെക്കുള്ള ചവിട്ടു പടിയാണ് ഈ ട്വിറ്റെർ ഏറ്റെടുക്കൽ എന്ന് ട്വീറ്റ് ചെയ്യുന്നു.
അങ്ങനെ അവസാനം മസ്കിന് കോടതി അനുവദിച്ച അവസാന ദിവസം twitter ഡീല്‍ ക്ലോസ് ചെയ്ത് മസ്ക് ട്വിറ്റെർ സ്വന്തമാക്കുന്നു
പാര്‍ട്ട് 2 – തുഗ്ലക്ക് പരിഷ്കാരം
ട്വിറ്റെർ തന്റെ വരുതിയിൽ വന്ന ഉടനെ
മസ്ക് ട്വീറ്റ് ചെയ്തത് twitter പക്ഷിയെ മോജിപ്പിചിരിക്കുന്നു എന്നായിരുന്നു. ടെക് ലോകത്തിനു ഒരേ സമയം ഒരുപാട് പ്രതീക്ഷകളും ആശങ്കകളും ഒരുമിച്ച് നല്കിയ ട്വീറ്റ് ആയിരുന്നു അത്, മസ്കിന്റെ ഏറ്റെടുക്കലിന് മുന്നേ തന്നെ തന്നെ twitter CEO പരാഗ് അഗര്‍വാളിനെ പുറത്താക്കും എന്നുള്ള അഭ്യൂഹങ്ങള്‍ സജീവമായിരുന്നു, ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ഉടനെ ഇലോന്‍ മാസ്ക് ചെയ്തത്, അത് തന്നെയായിരുന്നു ..
എന്നാല്‍ CEO പരാഗ് അഗര്‍വാളിനെ മാത്രമല്ല 7400 ഓളം വരുന്ന ജീവനക്കാരില്‍ നിന്നും ഏതാണ്ട് 50% ത്തോളം ആള്‍ക്കാരെ കൂടി പിരിച്ചു വിട്ടു.
ഇത്രയും നാള് അതി ബുദ്ധിമാനായ എഞ്ചിനീയറും താര പരിവേഷവും ആയിരുന്ന മസ്കിനെ ആണ് നമ്മൾ കണ്ടതെങ്കിൽ വ്യക്തമായ പ്ലാനിങ്ങോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത ഒരു ബിസ്സിനസ് മാനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്.
നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന ട്വിട്ടെറിനെ ലാഭത്തില്‍ എത്തിക്കാന്‍ വേണ്ടി മസ്ക് കണ്ട ആദ്യ പോംവഴി ട്വിട്ടെറിലെ നിലവിലെ ട്വിറ്റെര്‍ ബ്ലൂ എന്ന പേരിലുള്ള സബ്സ്ക്രിപ്ഷന് പ്ലാന്‍ വിപുലീകരിച്ചു കൊണ്ട് ഉപയോക്താക്കളില്‍ നിന്നും 8 ഡോളര്‍ പ്രതിമാസ ചാര്‍ജ് ഈടാക്കുക എന്നതായിരുന്നു, ഇതിന് മുന്നേ ട്വിറ്റെര്‍ ബ്ലൂ സബ്സ്ക്രിപ്ഷനില്‍ edit tweet, bookmark folders , undo tweet, Reader Mode പോലുള്ള സാധാരണ ഫീച്ചേറ്സ് ആയിരുന്നു എന്നാല്‍ പുതിയ ട്വിറ്റെര്‍ ഇതിന് പുറമെ 8$ അടച്ചു ട്വിറ്റെര്‍ ബ്ലൂ എടുക്കുന്ന എല്ലാവര്ക്കും ബ്ലൂ ചെക്ക് മാര്‍ക്ക് കൊടുക്കാനായിരുന്നു മസ്കിന്റെ പ്ലാന്‍ . എന്നാല്‍ 8 ഡോളര്‍ കയ്യിലുള്ള അര്‍ക്കും ബ്ലൂ ചെക്ക് കിട്ടുക എന്നുള്ളത് വളരെ അപകടകരമാണെന്ന വാദവുമായി ഒരു പാട് പേര് മുന്നോട്ട് വന്നെങ്കിലും മസ്ക് ഇതൊന്നും വക വെക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല യുദ്ധ കാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്തു . ഇതോടെ ഒരുപാട് പ്രശസ്ത അക്കൌണ്ടുകളുടെ ഫേയ്ക് അക്കൌണ്ടുകളില്‍ നിന്നും ട്രോള്‍ ആയും തട്ടിപ്പുമായും ഒക്കെ ഒരുപാട് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി ,ഒറിജിനലിനെ വെല്ലുന്ന ഫാന്‍ പേജുകള്‍ ,parody അക്കൌണ്ടുകളില്‍ നിന്നും വരുന്ന ട്വീറ്റുകള്‍ ട്വിറ്റെര്‍ യൂസേര്‍സിന് വലിയ തലവേദന സൃഷ്ടിക്കാന്‍ തുടങ്ങി, എന്നിട്ടും മസ്ക് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല ഇതിനു പരിഹാരമായി ട്വിറ്റെര്‍ കണ്ടെത്തിയത് verified അക്കൌണ്ടുകളുടെ താഴെ official എന്നു ചേര്‍ക്കുക എന്നതായിരുന്നു . എന്നാല്‍ ബ്ലൂ ടിക്ക് ഫേയ്ക് അക്കൌണ്ടുകള്‍ കാരണം ഒരുപാട് പേര് പട്ടിപ്പിനിരയാവുകയും ഏതാനും കമ്പനികള്‍ക്ക് നഷ്ടം വരുകയും ചെയ്തപ്പോള്‍ തല്‍ക്കാലത്തേക്ക് ട്വിറ്റെറിന് ബ്ലൂ ടിക്ക് സിസ്റ്റം നിര്‍ത്തി വെക്കണ്ടി വന്നു .
എന്നാല്‍ ട്വിറ്റെര്‍ ബ്ലൂ 29 നവംബര്‍ ആവുമ്പോഴേക്ക് പഴുതുകള്‍ അടച്ചു തിരിച്ചു കൊണ്ട് വരുമെന്നാണ് മസ്ക് അറിയിച്ചത് . ഈ പ്രശ്നങ്ങളത്രയും നടന്നു കൊണ്ടിരിക്കുമ്പോഴും ഏലോണ്‍ മസ്ക് തന്റെ ട്വിറ്റെര്‍ എംപ്ലോയീസിനെ സമ്മര്‍ദത്തിന് യാതൊരു കുറവും ഉണ്ടായില്ല എന്നുള്ളത് വളരെ ശ്രദ്ധേയമാണ് software എഞ്ചിനിയര്‍മാരില്‍ പകുതി ആല്ക്കരെയും പിരിച്ചു വിട്ടത്തിന് ശേഷവും ഓരോ പുതിയ കാര്യങ്ങള്‍ കൊടുക്കുമ്പോഴും മസ്ക് അവര്‍ക്ക് കൊടുത്തിരുന്ന ഓപ്ഷന് താന്‍ പറയുന്ന സമയത്തിനുള്ളില്‍ ഈ വര്‍ക്ക് ചെയ്തു തീര്‍ക്കുക അല്ലെങ്കില്‍ ട്വിറ്റെര്‍ വിട്ടു പോവുക എന്നതായിരുന്നു. മസ്കിന്റെ ഈ നയത്തോട് യോജിക്കാന്‍ പറ്റാത്ത 1200 ഓളം എംപ്ലായീസ് twitter വിട്ടു പോയതാണ് മാസ്കിന് കിട്ടിയ അവസാനത്തെ അടി . എന്തായാലും ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ ആണ് മസ്ക് ട്വിറ്റെര്‍ ഏറ്റെടുത്തത് എന്നു തന്നെ വേണം കരുതാന്‍ കാരണം ട്വിറ്റെര്‍ ഏത് നിമിഷം വേണമെങ്കിലും bankrupt ആവാം കരുതി ഇരുണോല് എന്നു മസ്ക് മുന്നേ തന്നെ അറിയിച്ചത് ഇതിന് ഉദാഹരണം ആണ് . Advertisers pirinj poyathanunlaranam. തന്റെ ടെസ്ല മോട്ടര്‍സ് bankrupt ആവുന്നതിന്റെ വാക്ക് വരെ എത്തി പിന്നീട് അതിനെ മസ്ക് കരകയറ്റി എടുത്തിട്ടും ഉണ്ട് .
അത് കൂടാതെ മസ്ക് എടുത്ത വിവാദ പരമായ തീരുമാനം ട്രംപിന്റെ അക്കൌണ്ട് തിരികെ കൊണ്ട് വന്നതായിരുന്നു , തെറ്റായ വാർത്തകളും വിവരങ്ങളും സ്ഥിരമായി ട്വിറ്ററിൽ share ചെയ്തിരുന്ന ടൃംപിന്റെ ട്വീറ്റുകള്‍ക്കടിയില്‍ ഒരു കാലത്ത് ട്വിറ്റെര്‍ false claim ennu വരെ അടയാളപ്പെടുത്തണ്ടി വന്നിരുന്നു , പിന്നീട് അദ്ദേഹത്തിന്റെ ആഹ്വാനം US ലെ ക്യാപ്പിറ്റോൾ ആക്രമത്തിലേക്ക് കൂടെ നയിച്ചപ്പോള്‍ ട്വിറ്റെര്‍ അദ്ദേഹത്തിന്റെ അക്കൌണ്ട് ബാന്‍ ചെയ്യുകയായിരുന്നു . എന്നാല്‍ മസ്ക് ഒരു വോടെടുപ്പ് നടത്തി ടൃംപിനെ തിരിച്ചെടുക്കുകയാണ് ചെയ്തത് , ഇത് പോലെ മുന്നേ ട്വിറ്റെര്‍ ബാന്‍ ചെയ്ത എല്ലാവര്ക്കും ഒരു പൊതുമാപ്പ് കൊടുത്താലോ എന്നും മസ്ക് ആലോജിക്കുന്നുണ്ട്.