ആര്‍ക്കെങ്കിലും whatsapp മെസേജ് മാറി അയച്ചു പോയാല്‍ delete for everyone ഓപ്ഷന് ഉപയോഗിച്ച് നമുക്ക് ആ മെസേജ് recall ചെയ്യാന്‍ പറ്റും അല്ലേ, എന്നാല്‍ അറിയാതെ ഡിലീറ്റ് for everyone ഓപ്ഷന് ക്ലിക്ക് ചെയ്യാതെ delete for me ക്ലിക്ക് ചെയ്തു പോയാല്‍ പിന്നെ ആ കാര്യത്തില്‍ തീരുമാനമായി.
എന്നാല്‍ ഈ ഒരു പ്രശ്നത്തിന് പരിഹാരമായി whatsapp പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്, Delete for me ചെയ്ത മെസേജ് നമുക്ക് 5 second വരെ undo ചെയ്യാന്‍ പറ്റും. ഇതോടു കൂടെ അറിയാതെ delete for me ചെയ്തു പോയാല്‍ അത് undo ചെയ്തു വീണ്ടും delete for everyone ചെയ്യാന്‍ പറ്റുന്നതാണ്.
എന്തായാലും whatsapp ന്റെ ഈ ഫീച്ചര്‍ ഒരുപാട് ചമ്മലില്‍ നിന്നു രക്ഷിക്കുമെന്നതില്‍ സംശയം വേണ്ട.