വൺ പ്ലസ് തങ്ങളുടെ പുതിയ മോഡലുളകളായ OnePlus 9, OnePlus 9 Pro, OnePlus 9R എന്നീ മോഡലുകൾ അവതരിപ്പിച്ചു.
യഥാക്രമം 39999/- 49999/- 64999/- എന്നിങ്ങനെയാണ് ബേസ് മോഡലുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ അവതരിപ്പിച്ച മൂന്നു മോഡലുകളും 5G കണക്റ്റിവിറ്റി ഉള്ള ഫോണുകളാണ്.
8ജിബി റാം, 128 GB സ്റ്റോറേജ് സൈസ് ഉള്ള oneplus 9 ന്റെ പ്രധാന സവിശേഷകൾ എന്തൊക്കെയാണെന്നു നോക്കാം
ഫാസ്റ്റ് ചാർജിങ്
65 വാട്ട് ചാർജർ ഉപയോഗിച്ച് കൊണ്ട് 29 മിനുട്ടിൽ 100% ചാർജ് ചെയ്യാൻ സാധിക്കുന്നു. കൂടാതെ ഇത്തവണ oneplus ആദ്യമായി വയർലെസ്സ് ചാർജിങ് സംവിധാനം കൂടി തങ്ങളുടെ ഫോണുകളിൽ ഉൾപെടുത്തിയിട്ടുണ്ട്
ക്യാമറ
പിന്നിൽ ഒരു അൾട്രാ വൈഡ് കാമറ ഉൾപ്പെടെ 48 MP, 50 MP, 2 MP എന്നിങ്ങനെയുള്ള മൂന്നു കാമറകളും
ഫ്രണ്ടിൽ 16 MP യുടെ ഒരു കമറയുമാണ് നൽകിയിരിക്കുന്നത്. ഇത്തവണ ഫോട്ടോകളിൽ കൂടുതൽ കൃത്യതക്ക് വേണ്ടി പ്രമുഖ ക്യാമറ നിർമാതാക്കളായ ഹാസ്സൽബ്ലാഡുമായി സഹകരിച്ചാണ് OnePlus തങ്ങളുടെ ക്യാമറ ക്രമീകരിച്ചിരിക്കുന്നത്.
സ്ക്രീൻ
കഴിഞ്ഞ ഫ്ലാഗ്ഷിപ് മോഡലിലെ 90Hz നു പകരം 120Hz സ്ക്രീൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, ഇത് ഹൈ ഡെഫിനിഷ്യൻ ഗെയിമുകൾ ഫ്രെയിം ലാഗ് ഇല്ലാതെ കളിക്കാൻ സഹായിക്കുന്നു.
പ്രോസസ്സർ
Qualcomm ന്റെ ഏറ്റവും പുതിയ മോഡൽ ആയ snapdragon 888 പ്രോസസ്സർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ബാറ്ററി
2250mAh ശേഷിയുള്ള രണ്ട് ബാറ്ററികൾ കൂട്ടിച്ചേർത്തു 4500mAh ബാറ്ററിയാണ് oneplus 9- ൽ ഉൾപ്പെടുത്തിയിട്ടുള്ളത്, ഇങ്ങനെ ചെയ്യുന്നത് വഴി ഫാസ്റ്റ് ചാർജിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട് കുറക്കുകയും അതുവഴി ബാറ്ററിയുടെ ആയുസ്സ് നിലനിർത്താനും സാധിക്കും.
ഇതോടൊപ്പം തന്നെ OnePlus വാച്ചും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.