ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കിന്റെ പുതിയ പദ്ധതി സ്റ്റാർലിങ്ക് ഇനി ഇന്ത്യയിലും. 99 യൂ എസ് ഡോളർ അടച്ചു പ്രീബുക്ക് ചെയ്തലാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുക.
എന്താണ് Starlink?
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ എളുപ്പത്തിൽ ഇന്റർനെറ്റ് എത്തിക്കാൻ ഈലോൺ മസ്ക് 2015ൽ തുടങ്ങി വച്ച പദ്ധതിയാണ് സ്റ്റാർലിങ്ക്. നിലവിൽ കൂടുതലായും ഇന്റർനെറ്റിനു വേണ്ടി ഒപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിക്കുമ്പോൾ മസ്ക് തിരഞ്ഞെടുത്തത് തന്റെ തന്നെ SpaceX കമ്പനിയിലൂടെ വിക്ഷേപിക്കുന്ന സാറ്റലൈറ്റുകൾ ആണ്. TV ചാനലുകളുടെ സാറ്റലൈറ്റുകൾക്ക് സമാനമായ സാറ്റ ലൈറ്റുകൾ ഉപയോഗിച്ചു ഡിഷ് ആന്റിനകൾ വഴി ഉപഭോക്താവിലേക്ക് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് പദ്ധതി.
സ്റ്റാർലിങ്ക് നിലവിൽ 1000-ൽ അധികം സാറ്റ ലൈറ്റുകൾ വിക്ഷേപിക്കുകയും അമേരിക്കയിൽ വിജയകരമായി പരീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്.
എത്ര സ്പീഡ് കിട്ടും?
യൂ എസിൽ ടെസ്റ്റ് ചെയ്ത് കൊണ്ടിരിക്കവേ തനിക്ക് 130Mbps സ്പീഡും 34ms ലേറ്റൻസിയും ലഭിക്കുന്നുണ്ട് എന്ന് ട്വീറ്റ് ചെയ്ത ഉപഭോക്താവിന് സ്പീഡ് 300Mbps വരെ എത്തിക്കും എന്നും ലേറ്റൻസി 20ms ആക്കി ചുരുക്കും എന്നും സാക്ഷാൽ ഈലോൺ മസ്ക് തന്നെ മറുപടി കൊടുത്തിട്ടുണ്ട്.
ജിയോ/എയർടെൽ എന്നിവയ്ക്ക് വെല്ലുവിളി ആകുമോ?
ഒപ്റ്റിക്കൽ ഫൈബർ കേബിൾ കണക്ഷൻ കൂടുതൽ സ്ഥിരതയാർന്നതും വേഗത കൂടിയതും ആണെങ്കിലും ഇപ്പോഴും ഉൾപ്രദേശങ്ങളിൽ ഫൈബർ കണക്ഷൻ ലഭ്യത കുറവാണ്, അതിനു കാരണം ആണ്. ആ ഒരു ഒഴിവ് നികത്താൽ ആണ് സ്റ്റാർലിങ്കിലൂടെ മസ്ക് ഉദ്ദേശിക്കുന്നത്, അത് കൊണ്ട് തന്നെ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കാൻ ബുദ്ധിമുട്ടുള്ള വന പ്രദേശങ്ങൾ പോലുള്ള ഏരിയകളിൽ ഉള്ള ആളുകൾക്ക് ആണ് സ്റ്റാർലിങ്ക് കൂടുതൽ ഉപയോകപ്പെടുക. ആയതിനാൽ സ്റ്റാർലിങ്ക് നിലവിലുള്ള ബ്രോഡ്ബൻഡ് കമ്പനികൾക്ക് വെല്ലുവികി ആവാൻ സാധ്യതയില്ല.
എവിടെ കിട്ടും?
സ്റ്റാർലിങ്ക് ഒഫീഷ്യൽ വെബ്സൈറ്റ് ആയ https://www.starlink.com/ ൽ പോയി 99 ഡോളർ (ഏകദേശം 7300 രൂപ ) ഡെപ്പോസിറ് ആയി അടച്ചാൽ ഇന്ത്യയിൽ സ്റ്റാർലിങ്ക് ടെസ്റ്റിംഗ് തുടങ്ങുന്ന സമയത്ത് നമുക്ക് നെറ്റ്വർക്ക് ടെസ്റ്റ് ചെയ്യാനുള്ള ഡിഷ്, മോഡം തുടങ്ങി മറ്റു സാമഗ്രികളും അടങ്ങുന്ന കിറ്റ് അയച്ചു തരുന്നതായിരിക്കും.