നിങ്ങൾ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം use ചെയ്യുന്ന ആളാണെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും, അതിൽ നിങ്ങളുടെ hard disk എപ്പോഴും അതിന്റെ യഥാര്‍ത്ഥ കപാസിറ്റിയെക്കാള്‍ കുറവാണു കാണിക്കുന്നുണ്ടാവുക, അതായത് 1TB ആണെങ്കി 931GB അല്ലെങ്കി 4GB USB Drive 3.7GB ആയും.
അപ്പൊ നിങ്ങൾ 1TB അല്ലെങ്കി 500GB എന്ന് പറഞ്ഞു വാങ്ങിച്ച ഈ ഡ്രൈവുകളിലെ ബാക്കി സ്പേസ് എവിടെ പോകുന്നു ?
സത്യത്തിൽ നിങ്ങളുടെ സ്റ്റോറേജ് സ്പേസ് എവിടെയും പോവുന്നില്ല മറിച്ഛ് ഇത് വിൻഡോസിന്റെ തുടക്കം തൊട്ടേയുള്ള ഒരു calculation മിസ്റ്റേക്ക് ആണ്, രണ്ടു തരത്തിലാണ് പണ്ട് കമ്പ്യൂട്ടറുകളില്‍ സ്റ്റോറേജ് കണക്കാക്കിയിരുന്നത്
- ബൈനറി
- ഡെസിമല്‍
കംപ്യൂട്ടറുകൾ എല്ലാ കാൽക്കുലേഷനുകളും നടത്തുന്നത് ബൈനറിയിലാണ് സ്റ്റോറേജ് സ്പേസ് കണക്കു കൂട്ടുന്നതും ഇങ്ങനെ തന്നെ, ബൈനറി പ്രകാരം 1kb = 1024 byte ഉം ഡെസിമല്‍ പ്രകാരം 1KB = 1000 byte ഉം ആണ്. ഇത് രണ്ടിലും ഒരേ സ്റ്റോറേജ് വ്യതസ്ത സൈസ് ആയാണ് കാണിച്ചിരുന്നതെങ്കിലും രണ്ടിനെയും വിളിച്ചിരുന്നത് ഒരേ പേരായിരുന്നു അതായത്,
- Kilobyte
- Megabyte
- Gigabyte
- Terabyte
പിന്നീട് International System of Units (SI) ഡെസിമല്‍ സിസ്റ്റത്തില്‍ ഉള്ള കാല്ക്കുലേഷന് മാനദണ്ഡം ആക്കുകയും അത് കൊണ്ട് ഡെസിമല്‍ സിസ്റ്റെത്തിന് പഴയ അതേ പേര് നില നില്‍ക്കുകയും ബൈനറി സിസ്റ്റത്തിന്റെ പേര് മാറുകയും ചെയ്തു, പുതുക്കിയ പേരുകള്‍ ഇങ്ങനെ പോകുന്നു,
- Kibibyte
- Meബിbyte
- Gigibyte
- Tebibyte
എന്നാല്‍ മൈക്രോസോഫ്ട് പഴയ പോലെ തന്നെ ബൈനറിയിൽ സ്റ്റോറേജ് കാണിക്കുക മാത്രമല്ല അതിനു GiB എന്നതിനു പകരം GB എന്നു തന്നെ യൂസ് ചെയ്യുന്നത് തുടർന്നു, ഇത് കൊണ്ടാണ് മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റെത്തില്‍ കൃത്യമായി കാണിച്ചിരുന്ന സ്റ്റോറേജ് സൈസ്സ് വിന്‍ഡോസില്‍ എത്തുമ്പോള്‍ കുറച്ചു കാണിക്കുന്നത്.