Nap Zapper
ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ ഓഫീസ് വർക്കിനിടയിലോ ഉറങ്ങി പോയാൽ ഉണ്ടാകാവുന്ന പുകിലുകൾ ചില്ലറയല്ല. എന്നാൽ ഈ നാപ് സാപ്പെർ ഇയർ ഫോൺ പോലെ ചെവിയിൽ വെക്കുകയാണെങ്കിൽ നിങ്ങൾ ഉറക്കം തൂങ്ങി തല ഒന്ന് താഴുമ്പോൾ തന്നെ ഇതിൽ അലാറം മുഴങ്ങും.
ക്ലീനിങ് കോംബൗണ്ട്
കാറിലും കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളിലും നമ്മുടെ കയ്യെത്താത്ത ചില സ്ഥലങ്ങൾ ഉണ്ട്. അവിടെയൊക്കെ പൊടി പിടിച്ചാൽ അത് എളുപ്പത്തിൽ ഒട്ടിച്ചെടുത്ത് വൃത്തിയാക്കാൻ ഉള്ള ഒരു സാധനം ആണ് ഈ ജെല്ലി പോലുള്ള കോംബൗണ്ട്.
8.5 LCD ഇ-റൈറ്റർ ടാബ്
കുട്ടികൾ ഉപയോഗിക്കുന്ന സ്ലേറ്റ് ഡിജിറ്റൽ ആയാൽ എങ്ങനെയിരിക്കും. ബട്ടൺ സെൽ ബാറ്റെറിയിൽ വർക്ക് ചെയ്യുന്ന ഈ ഡിജിറ്റൽ സ്ലേറ്റിൽ സാധാരണ സ്ലേറ്റിൽ എഴുതുന്നത് പോലെ എഴുതാനും ഒറ്റ ബട്ടൺ പ്രെസ്സിൽ മായ്ച്ചു കളയാനും പറ്റും.
യൂണിവേഴ്സൽ ട്രാവൽ അഡാപ്റ്റർ
നിങ്ങൾ എപ്പോഴെങ്കിലും വിദേശ രാജ്യങ്ങളിൽ യാത്ര പോകുമ്പോൾ എന്നെങ്കിലും നിങ്ങളുടെ ചാർജർ അല്ലെങ്കിൽ മറ്റു ഉപകരണങ്ങൾ അതാതു രാജ്യത്തെ പിന്നിന് അനുസരിച്ച് ക്രമീകരിക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ടോ എങ്കിൽ ഇനി അത് പരിഹരിക്കാൻ ഈ അഡാപ്റ്റർ സഹായിക്കും .
ഡിജിറ്റൽ വെയിങ് സ്കെയിൽ
പെട്ടെന്ന് ബാഗ് പോലുള്ള വസ്തുക്കൾ തൂക്കി നോക്കാൻ വേണ്ടിയുള്ളതാണ് ഈ ഡിജിറ്റൽ വെയിങ് സ്കെയിൽ, ഇതിൽ 50 കിലോ ഗ്രാം വരെ നമുക്ക് തൂക്കി നോക്കാൻ പറ്റും. ചെറിയ ഉപകരണം ആയതു കൊണ്ട് ബാഗിൽ ഇട്ട് കൊണ്ട് പോകാൻ വളരെ എളുപ്പവും ആണ്.
ആന്റി തെഫ്റ് ടാഗ്
നമ്മുടെ കയ്യിൽ ഉള്ള കാർ കീ പോലുള്ള വിലപ്പെട്ട സാധനങ്ങൾ മോഷ്ടിച്ചോ അല്ലെങ്കിൽ കാണാതായോ പോകാതിരിക്കാൻ വേണ്ടിയാണ് ഈ ടാഗ് ഉപയോഗിക്കുന്നത്, ഈ ടാഗ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുമായി ബന്ധിപ്പിച്ച ശേഷം ഈ ടാഗ് നമ്മുടെ കീചെയ്ൻ ആയി ഉപയോഗിക്കുക, പിന്നീട് ഈ ടാഗ് ഇത് കണക്ട് ചെയ്ത ഫോണിന്റെ പരിധിയിൽ നിന്നും ദൂരെ പോയാൽ ഈ ടാഗ് അലാറം പുറപ്പെടുവിക്കും.
3.5 MM ബ്ലൂടൂത്ത് റിസീവർ
നിങ്ങളുടെ കാർ മീഡിയ പ്ലേയർ അല്ലെങ്കിൽ ഹോം തിയറ്ററിൽ ബ്ലൂടൂത്ത് ഇല്ലേ? എങ്കിൽ ഈ അഡാപ്റ്റർ നിങ്ങളുടെ ലൈഫ് സേവർ ആണ്, ഈ അഡാപ്റ്റർ ഒരു usb പോർട്ടിൽ കണക്ട് ചെയ്ത് വച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ നിന്നും ബ്ലൂടൂത്ത് വഴി പാട്ട് പ്ലേ ചെയ്യാനും തുടർന്ന് ഇതിൽ ഉള്ള aux ഔട്ട്പുട്ട് വഴി അത് ഹോം തിയറ്റർ അല്ലെങ്കിൽ കാർ മീഡിയ പ്ലെയറിൽ കേൾക്കാൻ സാധിക്കും.
മൾട്ടി പർപ്പസ് പെൻ
ടീച്ചേർസ് അല്ലെങ്കിൽ ഓഫീസ് വർക്കുകൾ ചെയ്യുന്നവർക്ക് ഗിഫ്റ്റ് ചെയ്യാൻ പറ്റിയ ഒരു പേനയാണ് ഇത്. ലേസർ പോയിന്റർ , മാഗ്നെറ് ,പേന ,led ലൈറ്റ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.
വാട്ടർ ക്യാൻ ഡിസ്പെൻസർ
ഈ ഡിസ്പെന്സർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വാട്ടർ കാനിൽ നിന്നും ഒറ്റ ബട്ടൺ പ്രെസ്സിൽ വെള്ളം പംബ് ചെയ്യാൻ പറ്റും ഒന്നു കൂടെ പ്രെസ്സ് ചെയ്താൽ വെള്ളം നിൽക്കുകയും ചെയ്യും . Usb ഉപയോഗിച്ച് ഇത് റീചാർജ് ചെയ്യാൻ പറ്റും.
ഇയർഫോൺ സ്പ്ലിറ്റർ
ഒരു ഫോണിൽ നിന്നും രണ്ട് പേർക്ക് ഒരേ സമയം ഒന്നിലധികം ഇയർഫോൺ ഉപയോഗിക്കാൻ ആണ് ഈ സ്പ്ലിറ്റർ ഉപയോഗിക്കുന്നത്.
ഒരേ സമയം അഞ്ച് ഇയർഫോൺ വരെ ഇതിൽ കണക്ട് ചെയ്യാം.