കോവിഡ് 19 എന്ന മഹാമാരി ആഗോള തലത്തിൽ തന്നെ ആളുകളുടെ ജീവിതരീതിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്തും പല തരത്തിലുള്ള പരിഷ്കാരങ്ങൾ ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റും, ഗൂഗിൾ ക്ലാസ്സ്റൂമും, zoom’ഉം, വാട്സ്ആപ്പ് ഗ്രൂപ്പ് ക്ലാസും, മറ്റു ഓൺലൈൻ ക്ലാസ്സ് രീതികളും എല്ലാം നമുക്കേവർക്കും ഇപ്പോൾ സുപരിചിതമാണ്. ഈ ഒരു അവസരത്തിലാണ് ഫേസ്ബുക് കമ്പനി ഫേസ്ബുക് ക്യാമ്പസുമായി രംഗത്തുവരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫേസ്ബുക് ഈ ആപ്പ് നിർമാണത്തിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഫേസ്ബുക് എന്ന അമേരിക്കൻ സോഷ്യൽ മീഡിയ കോൺഗ്ലോമറേറ്റ് കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്നമായ ‘ഫേസ്ബുക് ക്യാമ്പസ്’ വിപണിയിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കോളേജ് ക്യാമ്പസുകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഒരു നെറ്റ്വർക്ക് ആണ് ഫേസ്ബുക് ക്യാമ്പസ്. നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട 30 സർവകലാശാലകളിൽ ആണ് ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ഒരു ടെസ്റ്റ് എന്ന…
Read More