കോവിഡ് 19 എന്ന മഹാമാരി ആഗോള തലത്തിൽ തന്നെ ആളുകളുടെ ജീവിതരീതിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ രംഗത്തും പല തരത്തിലുള്ള പരിഷ്കാരങ്ങൾ ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റും, ഗൂഗിൾ ക്ലാസ്സ്റൂമും, zoom’ഉം, വാട്സ്ആപ്പ് ഗ്രൂപ്പ് ക്ലാസും, മറ്റു ഓൺലൈൻ ക്ലാസ്സ് രീതികളും എല്ലാം നമുക്കേവർക്കും ഇപ്പോൾ സുപരിചിതമാണ്. ഈ ഒരു അവസരത്തിലാണ് ഫേസ്ബുക് കമ്പനി ഫേസ്ബുക് ക്യാമ്പസുമായി രംഗത്തുവരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫേസ്ബുക് ഈ ആപ്പ് നിർമാണത്തിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഫേസ്ബുക് എന്ന അമേരിക്കൻ സോഷ്യൽ മീഡിയ കോൺഗ്ലോമറേറ്റ് കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്നമായ ‘ഫേസ്ബുക് ക്യാമ്പസ്’ വിപണിയിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കോളേജ് ക്യാമ്പസുകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഒരു നെറ്റ്വർക്ക് ആണ് ഫേസ്ബുക് ക്യാമ്പസ്. നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട 30 സർവകലാശാലകളിൽ ആണ് ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ഒരു ടെസ്റ്റ് എന്ന രീതിയിൽ ആണ് ഈ സർവകലാശാലകളിൽ ഈ ആപ്പ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഈ പരീക്ഷണങ്ങൾ ഉദ്ദേശിച്ച ഫലം കണ്ടു കഴിഞ്ഞാൽ ഉടൻതന്നെ ഫേസ്ബുക് ക്യാമ്പസ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ആരംഭിക്കും എന്നു കരുതുന്നു.

ഫേസ്ബുക് ആപ്പിൽ തന്നെ വിദ്യാർത്ഥികൾക്കായി മാത്രം രൂപകല്പന ചെയ്ത ഒരു സമർപ്പിത വിഭാഗമായിട്ടാണ് (dedicated section) ഫേസ്ബുക് ക്യാമ്പസ് ഉണ്ടാവുക. ഇതിൽ അവരുടെ മെയിൻ അക്കൗണ്ടിൽ നിന്നും വ്യത്യസ്തമായ ഒരു സ്റ്റുഡന്റ് അക്കൗണ്ട് ഉണ്ടാക്കണം. ഇതിൽ അക്കൗണ്ട് ഉണ്ടാക്കുവാനായി കോളേജിന്റെ ഇ-മെയിൽ ഐ.ഡിയും അവരുടെ ബിരുദധാരണ വർഷവും മാത്രമേ ആവശ്യമുള്ളൂ. അവരുടെ ക്ലാസ്സ്, മേജർ, മൈനർ, ജന്മനാട് മുതലായ ബാക്കിയുള്ള വിവരങ്ങൾ താല്പര്യമുള്ളവർക്ക് തങ്ങളുടെ പ്രൊഫൈലിൽ ചേർക്കാവുന്നതാണ്.

ആദ്യ ഘട്ടങ്ങളിൽ ഫേസ്ബുക്ക് കോളേജുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു നെറ്റ്വർക്ക് ആയിട്ടായിരുന്നു നിർമിച്ചത്. തന്റെ വേരുകളിലേക്ക് ഉള്ള ഒരു മടക്കയാത്രയായി വേണമെങ്കിൽ നമുക്ക് ഇതിനെ കണക്കാക്കാം
ചില പ്രധാന സവിശേഷതകൾ:
- ക്യാമ്പസുകൾക്ക് മാത്രമായി ഉള്ള ന്യൂസ് ഫീഡ്- വിദ്യാർത്ഥികൾക്ക് അവരുടെ സഹപാടികളെ കുറിച്ചും കൂടായ്മകളെക്കുറിച്ചും പരിപാടികളെ കുറിച്ചും മറ്റും ഒരു കോളേജ്-നിർദ്ദിഷ്ട ഫീഡിൽ വിവരങ്ങൾ ലഭിക്കും.
- കോളേജ് ഡയറക്ടറി- പുതിയ സുഹൃത്തുക്കളെ കാണാനും പരിചയപ്പെടാനും മറ്റുമുള്ള ഒരു കാലഘട്ടമാണ് കോളേജ് ദിനങ്ങൾ. ഇത് എളുപ്പമാക്കാൻ വേണ്ടി ഫേസ്ബുക് ഈ ആപ്പിൽ ഒരു ക്ലാസ്സ്മേറ്റ്സ് ഡയറക്ടറി നിർമിച്ചിട്ടുണ്ട്.
- വിദ്യാർത്ഥികൾക്ക് ചാറ്റ് ചെയ്യാൻ ഒരു പുതിയ വഴി- റിയൽ-ടൈം രീതിയിലുള്ള ചാറ്റ് റൂമുകൾ ആണ് ഫേസ്ബുക് ക്യാമ്പസ്സിൽ ഉള്ളത്. ഏതൊരു ഗ്രൂപ്പിനും ക്ലബ്ബുകളുടെ ആവിശ്യത്തിനുമ്മറ്റും ചാറ്റ് റൂമുകൾ ഉണ്ടാക്കാവുന്നതാണ്.
- പ്രൈവസി- ഫേസ്ബുക് മെയിൻ അക്കൗണ്ടിൽ നിങ്ങൾ ബ്ലോക്ക് ചെയ്തവർക്ക് ഫേസ്ബുക് ക്യാമ്പസ് ആപ്പിലും നിങ്ങളുടെ പ്രൊഫൈൽ കാണാൻ സാധിക്കുകയില്ല.
ആദ്യ ഘട്ടങ്ങളിൽ ഫേസ്ബുക്ക് കോളേജുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു നെറ്റ്വർക്ക് ആയിട്ടായിരുന്നു നിർമിച്ചത്. തന്റെ വേരുകളിലേക്ക് ഉള്ള ഒരു മടക്കയാത്രയായി വേണമെങ്കിൽ നമുക്ക് ഇതിനെ കണക്കാക്കാം. ഫേസ്ബുക് ക്യാമ്പസ് വിദ്യാഭ്യാസ രംഗത്തെ ഒരു നാഴികാക്കല്ലാകുമോ എന്നു നമുക്ക് കാത്തിരുന്നു കാണാം.
1 Comment
👏👏 👏