നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങൾക്ക് ഒരു ആപ്പിന്റെയും സഹായം കൂടാതെ ഫയലുകൾ ഒളിപ്പിക്കാൻ പറ്റും .
എങ്ങനെയെന്നല്ലേ?
ആദ്യം ഗ്യാലറിയിൽ പോയി നിങ്ങൾക്ക് ഒളിപ്പിക്കേണ്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഏത് ഫോൾഡറിൽ ആണെന്ന് മനസിലാക്കുക .

പിന്നെ ഫയൽ മാനേജർ തുറന്ന് ഒരു ഫോൾഡർ ക്രിയേറ്റ് ചെയ്യുക, ഈ ഫോൾഡറിന്റെ പേരിനു മുന്നിൽ ഒരു ഡോട്ട് (.) ചേർക്കുക

ഇനി നിങ്ങൾക്ക് ഒളിപ്പിക്കേണ്ട ഫയലുകൾ ഈ ഫോൾഡറിലേക്ക് മൂവ് ചെയ്യുക

ഇനി മുതൽ ഈ ഫയലുകൾ ഗ്യാലറിയിൽ കാണാൻ സാധിക്കില്ല
