എന്നെങ്കിലും ഏതെങ്കിലും പാട്ട് കേട്ടിട്ട് അത് ഏത് പാട്ടാണെന്ന് അറിയാതെ ബുദ്ധിമുട്ടിയിട്ടുണ്ടോ അല്ലെങ്കിൽ ഒരു പാട്ടിന്റെ ചെറിയൊരു ശകലം മാത്രം കേട്ട് ഇത് ഏത് പാട്ടാണെന്ന കൗതുകം ഉണ്ടായിട്ടുണ്ടോ.?
എന്നാൽ നിങ്ങളുടെ ചുറ്റുപാടും പാടിക്കൊണ്ടിരിക്കുന്ന പാട്ട് ഏതാണെന്നു കണ്ടു പിടിക്കാൻ ഒരു വഴിയുണ്ട്.
അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് Shazam എന്ന അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ്
ഡൌണ്‍ലോഡ് ലിങ്ക് : Shazam
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങളുടെ അടുത്ത് നിന്നും വ്യക്തമായി കേൾക്കാൻ പറ്റുന്ന വിധത്തിൽ ഏതെങ്കിലും പാട്ട് വച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ആ പാട്ട് ഏതാണെന്നു അറിയണം എന്നുണ്ടെങ്കിൽ ഈ ആപ്പ് തുറക്കുക.

ശേഷം നടുവിൽ കാണുന്ന ഈ ബട്ടണിൽ അമർത്തുക, 10 സെക്കൻഡോളം ഈ ആപ്പ് പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് കേൾക്കും

പിന്നെ അത് ഏത് പാട്ടാണെന്നു ഇൻറർനെറ്റിൽ തിരഞ്ഞു നിങ്ങൾക്ക് കാണിച്ചു തരും
തല്ക്കാലം ഇന്റർനെറ്റ് ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ആപ്പിൽ സെർച്ച് ചെയ്യാം, പിന്നീട് ഡാറ്റാ ഓൺ ആക്കുമ്പോൾ സോങ് ഏതാണെന്നു കണ്ടുപിടിച്ചോളും.

പാട്ടുകള്‍ കണ്ടുപിടിക്കാന്‍ ഇത് പോലുള്ള പല ആപ്പുകള്‍ ഉണ്ടെങ്കിലും നിലവില്‍ കൂടുതല്‍ പ്രചാരം ഉള്ളത് ഈ ആപ്പിനാണ്