കൊറോണ വൈറസ് വ്യാപനത്തോട് കൂടി നമുക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് വീഡിയോ കോൺഫറൻസ് സേവനങ്ങൾ, അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിൾ മീറ്റ്. വൈറസ് വ്യാപനത്തോട് കൂടി ഓഫീസുകളും സ്കൂളുകളും വെർച്വൽ ആയപ്പോൾ zoom ആപ്ലിക്കേഷൻ വളർച്ച നേരിട്ടത് വൻ വാർത്തയായിരുന്നു, എന്നാൽ അതോടൊപ്പം തന്നെ zoom സോഫ്റ്റ് വെയറിലെ പോരായ്മകളും അതിലെ സുരക്ഷാ പിഴവുകളും കൂടി വാർത്തയായിരുന്നു. അതിനിടയിലാണ് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പ്രീമിയം സേവനം ആയിരുന്ന ഗൂഗിൾ മീറ്റ് തങ്ങളുടെ അൺലിമിറ്റഡ് സേവനം സൗജന്യമായി പ്രഖ്യാപിച്ചത്. അന്ന് ഗൂഗിൾ ഒരാൾക്ക് 100 പേരെ വരെ ഉൾകൊള്ളിച്ചു 24 മണിക്കൂർ പരിധിയില്ലാതെ മീറ്റിംഗ് നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
സൗജന്യ പരിധി സെപ്റ്റംബർ 30 നു വീണ്ടും നീട്ടി
ആദ്യ ഘട്ടത്തിൽ ഗൂഗിൾ മീറ്റ് തങ്ങളുടെ സൗജന്യ പരിധിയുടെ കാലാവധി സെപ്റ്റംബർ 30 വരെയാണ് നിശ്ചയിച്ചിരുന്നത് എന്നാൽ ഫാമിലി റീയൂണിയൻ, പി ടി എ മീറ്റിംഗുകൾ,കല്യാണം എന്നിവ പോലുള്ള കാര്യങ്ങൾക്ക് വേണ്ടി തങ്ങളെ ആശ്രയിച്ചു കൊണ്ടിരിക്കുന്നവരെ തുടർ മാസങ്ങളിൽ ഞങ്ങൾക്ക് സഹായിക്കുന്നത് ഞങ്ങൾക്ക് തുടരണമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ കുറിപ്പോടു കൂടി കാലാവധി 2021മാർച്ച് 31 വരെ നീട്ടിരിക്കുകയാണ് ഗൂഗിൾ.
എന്തായാലും ഗൂഗിൾ മീറ്റ് തങ്ങളുടെ സൗജന്യ പരിധിയുടെ കാലാവധി നീട്ടിയതോട് കൂടി ഈ സേവനം ഉപയോഗിക്കുന്ന ഒരുപാട് ഓഫീസുകൾക്കും സ്കൂളുകൾക്കും ആശ്വാസം ലഭിച്ചിരിക്കുകയാണ്, കാരണം മറ്റു സൗജന്യ സേവനങ്ങളിലേക്ക് മാറുക, ആ സോഫ്റ്റ്വെയറിനോട് പൊരുത്തപ്പെടുക എന്നത് ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും.