ഇന്ത്യയിൽ tiktok നിരോധിക്കുകയും അമേരിക്കയിൽ നിരോധനത്തിന്റെ വക്കിൽ എത്തുകയും ചെയ്തതോടെ tiktok-ന്റെ ഷോർട് വീഡിയോ മാർക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മറ്റു കമ്പനികൾ, ആ കൂട്ടത്തിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം reels.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം തങ്ങളുടെ ആപ്പിൽ ഈയിടെയാണ് ഷോർട് വീഡിയോ പങ്കുവെക്കാനുള്ള ഫീച്ചർ ആയ reels അവതരിപ്പിച്ചത്.
ഇന്നിതാ ഇൻസ്റ്റാഗ്രാം ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് പെട്ടെന്ന് കണ്ണിൽ പെടാൻ വേണ്ടി മെയിൻ മെനുവിൽ reels കൊണ്ട് വന്നിരിക്കുകയാണ്. ഇതുവഴി reels കൂടുതൽ പേരെ കൊണ്ട് ഉപയോഗിപ്പിക്കുകയാണ് ഇൻസ്റാഗ്രാമിന്റെ ലക്ഷ്യം.
മുന്നേ search ബട്ടൺ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ reels ഇന്റെ സ്ഥാനം. Search ബട്ടൺ ആകട്ടെ ഡയറക്റ്റ് മെസ്സേജിന്റെ ഇടതു ഭാഗത്തായി സ്ഥാപിക്കുകയും ചെയ്തു.
പൊതുവെ ഇതുപോലുള്ള ഫീച്ചറുകൾ ഇന്ത്യയിൽ അവസാനമാണ് എത്താറുള്ളതെങ്കിലും ഇക്കുറി ആദ്യം തന്നെ ഇന്ത്യയിലും ഇതെത്തി. ഇന്ത്യയിലെ tiktok നിരോധനം ആവാം ഇതിന്റെ കാരണം.